Connect with us

National

ഡല്‍ഹിയില്‍ അക്രമ സംഭവങ്ങളെ തുടര്‍ന്ന് അവശ്യവസ്തുക്കള്‍ക്ക് കടുത്ത ക്ഷാമം; ലഭ്യമായവക്ക് തീവില

Published

|

Last Updated

ന്യൂഡല്‍ഹി | വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ 27 പേര്‍ കൊല്ലപ്പെടാനിടയായ അക്രമ സംഭവങ്ങളെ പിന്തുടര്‍ന്ന് പച്ചക്കറി ഉള്‍പ്പടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് കടുത്ത ക്ഷാമം. വിപണിയില്‍ ലഭിക്കുന്നവക്കാണെങ്കില്‍ തീവിലയാണെന്നും പ്രദേശവാസികള്‍ പറയുന്നു.
അക്രമമുണ്ടായ ജാഫറാബാദ്, മൗജ്പുര്‍, ബാബര്‍പുര്‍, നൂറിലാഹി, യമുന വിഹാര്‍ എന്നിവിടങ്ങളില്‍ നിരവധി കടകളാണ് തകര്‍ക്കപ്പെട്ടത്. നിലവില്‍ അവശ്യവസ്തുക്കള്‍ക്ക് വന്‍ വിലയാണ് വ്യാപാരികള്‍ ഈടാക്കുന്നത്.

അക്രമം ഭീതിയുയര്‍ത്തിയതിനെ തുടര്‍ന്ന് അയല്‍പ്രദേശങ്ങളിലെ വ്യാപാരികളൊന്നും ഇവിടേക്ക് വരാന്‍ തയാറാകാത്ത സ്ഥിതിയാണ്. അതിനാല്‍ ഒരുപാടു ദൂരം അകലെയുള്ള പ്രദേശങ്ങളില്‍ ചെന്നാണ് പ്രദേശത്തുകാര്‍ സാധനങ്ങള്‍ വാങ്ങുന്നത്.

---- facebook comment plugin here -----

Latest