Connect with us

Business

മർകസ് ഇഹ്റാം വേനൽമഴ ലോഗോ പ്രകാശനം ചെയ്തു

Published

|

Last Updated

കോഴിക്കോട് | മർകസ് ഇഹ്റാം നടത്തുന്ന അവധിക്കാല ക്യാമ്പ് വേനൽ മഴ 2020ൻെറ ലോഗോ പ്രകാശനം ചെയ്തു. മർകസ് നോളജ് സിറ്റിയിൽ നടന്ന ഗ്ലോബൽ സഖാഫി സംഗമത്തിൽ മർക്കസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരാണ് ലോഗാേ പ്രകാശനം നിർവഹിച്ചത്.

പുതിയ തലമുറക്ക് അനുസൃതമായ പാഠ്യ പാഠ്യേതര പദ്ധതികൾ ഈ ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചടങ്ങിൽ സി മുഹമ്മദ് ഫൈസി, എ പി മുഹമ്മദ് മുസ്ലിയാർ, അപ്പോളോ ഗോൾഡ് എം.ഡി മൂസ ഹാജി, ആപ്‌കോ ഹ്യൂണ്ടായ് എം‌ ഡി. ചാലിയം കരീം ഹാജി, മർകസ് ഇഹ്റാം ക്യാമ്പ് കോർഡിനേറ്റർ ഷാഹുൽ ഹമീദ്, മാർക്കറ്റിംഗ് മാനേജർ സുഹൈൽ വൈ പി, ക്യാമ്പ് ചെയർമാൻ മുഹമ്മദ് നബീൽ, എന്നിവർ പങ്കെടുത്തു.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക. 8714141122,7510449955

Latest