Connect with us

International

ഫേസ്ബുക്കില്‍ ലൈവിട്ട ശേഷം കണ്ണില്‍ കണ്ടവരെയെല്ലാം വെടിവെച്ച് പട്ടാളക്കാരന്‍; തയ്‌ലന്‍ഡില്‍ 20 പേര്‍ കൊല്ലപ്പട്ടു

Published

|

Last Updated

ബാങ്കോക് |  തയ്‌ലന്‍ഡില്‍ തെരുവിലും ഷോപ്പിംഗ് മാളിലുായി ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്ത് പട്ടാളക്കാരന്‍. 20 പേര്‍ കൊലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. വെടിയുതിര്‍ക്കുന്നതിന് മുമ്പ് ഫേസ്ബുക്ക് ലൈവ് ഓണാക്കിയ പ്രതി തെരുവിലും ഷോപ്പിംഗ് മാളിലുമെത്തി ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സെര്‍ജന്റ് മേജര്‍ ജകപത് തൊമ്മയെന്നയാളാണ് വെടിയുതിര്‍ത്തതെന്ന് പോലീസ് പറഞ്ഞു.

വടക്കുകിഴക്കന്‍ നഗരമായ നാഖോന്‍ രാച്ചസിമയിലെ വിവിധയിടങ്ങളിലായാണ് സംഭവം. പട്ടാളക്കാരന്‍ മെഷീന്‍ ഗണ്ണുപയോഗിച്ച് നിരപരാധികളായ ആളുകള്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് പോലീസ് വക്താവ് വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു. ഷോപ്പിംഗ് മാളിലും മറ്റും പേടിച്ച് ഭയന്നോടുന്ന ജനങ്ങള്‍ക്ക് നേരെയും പ്രതി വെടിയുതിര്‍ത്തതായാണ് വിവരം. ന്നാല്‍, ഇയാള്‍ പിടിയിലായിട്ടുണ്ടോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. സോഷ്യല്‍മീഡിയയില്‍ വീഡിയോ പ്രചരിച്ചതോടെ ജനം പരിഭ്രാന്തിയിലായിരിക്കുകയാണ്.

 

 

Latest