Connect with us

Kerala

സി എഫ് എല്‍, ഫിലമെന്റ് ബള്‍ബുകള്‍ സംസ്ഥാനത്ത് നിരോധിക്കും

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് സി എഫ് എല്‍, ഫിലമെന്റ് ബള്‍ബുകള്‍ നിരോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ബജറ്റ് അവതരണത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം. ഇത്തരം ബള്‍ബുകള്‍ വലിയ തോതില്‍ ഊര്‍ജ നഷ്ടം വരുത്തുന്നുണ്ട്. ഇതിനാല്‍ വരുന്ന നവംബറോടെ ഇതിന്റെ നിരോധനം നടപ്പാക്കും. ഊര്‍ജ മിഷന്‍ പദ്ധതിയുടെ ഭഗമായി എല്‍ ഇ ഡി ബള്‍ബുകള്‍ പ്രത്സോഹിപ്പിക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. തെരുവ് വിളക്കുകള്‍ എള്‍ ഇ ഡിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

Latest