Connect with us

Gulf

ഇന്ത്യന്‍ അംബാസഡര്‍ സഊദി ഹജ്ജ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Published

|

Last Updated

ദമാം | സഊദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ : ഔസാഫ് സഈദ് സഊദി ഹജ്ജ്- ഉംറ മന്ത്രി ഡോ. മുഹമ്മദ് സാലിഹ് ബിന്‍ ത്വാഹിര്‍ ബന്തനുമായി റിയാദില്‍ വച്ച് കൂടിക്കാഴ്ച നടത്തി. ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മത്തിനായി ഇന്ത്യയില്‍ നിന്നെത്തുന്ന തീര്‍ഥാടകര്‍ക്കായി ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ സംബന്ധിച്ച് കൂടിക്കാഴ്ചയില്‍ അവലോകനം ചെയ്തു.

തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനും സഊദി ഭരണാധികാരിയുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവും കിരീടാവശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങളെ അംബാസഡര്‍ പ്രത്യേകം പ്രശംസിച്ചു.

 

Latest