Connect with us

Kerala

ഗവര്‍ണര്‍ക്കെതിരായ പ്രമേയത്തെ സംസ്ഥാന സര്‍ക്കാര്‍ പിന്തുണച്ചേക്കില്ലെന്ന് സൂചന

Published

|

Last Updated

തിരുവനന്തപുരം | ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവരുന്ന പ്രമേയത്തെ സര്‍ക്കാര്‍ പിന്തുണക്കില്ലെന്ന് സൂചന. പ്രമേയം ഭരണഘടനാപ്രതിസന്ധിയുണ്ടാക്കിയേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. പൗരത്വനിയമ ഭേദഗതിയില്‍ ഗവര്‍ണറുടെ നിലപാടുകളോടു വിയോജിപ്പുണ്ടെങ്കിലും ഏറ്റുമുട്ടല്‍ ആവശ്യമില്ലെന്നുമാണ്സര്‍ക്കാറും ഇടതുമുന്നണിയുടെയും നിലപാട് സ്വീകരിച്ചത്.

അതേസമയം നയപ്രഖ്യാപന പ്രസംഗത്തില്‍ മാറ്റം വരുത്തില്ലെന്ന് സര്‍ക്കാര്‍ ഗവര്‍ണറെ അറിയിച്ചു. സര്‍ക്കാര്‍ നിലപാട് ഗവര്‍ണറോടുള്ള വെല്ലുവിളിയല്ല. പൗരത്വഭേദഗതി നിയമത്തെക്കുറിച്ച് ജനങ്ങള്‍ക്കുള്ള ആശങ്ക പ്രതിഫലിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം.

---- facebook comment plugin here -----

Latest