Connect with us

Kerala

സംസ്ഥാനത്ത് ഫെബ്രുവരി നാലിന് സ്വകാര്യ ബസ് പണിമുടക്ക്

Published

|

Last Updated

തൃശ്ശൂര്‍ | വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്ത് ഫെബ്രുവരി നാലിന് സ്വകാര്യ ബസ്സുകള്‍ പണിമുടക്കും. സംയുക്തസമരസമിതിയുടേതാണ് തീരുമാനം.

വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ പ്രധാനമായും ഉന്നയിക്കുന്നത്. വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക് പോലും തയ്യാറാകുന്നില്ലെന്ന് സംയുക്തസമരസമിതി ആരോപിച്ചു.

വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയാക്കി വര്‍ധിപ്പിക്കണമെന്ന്് ബസ് ഉടമകള്‍ ആവശ്യപ്പെട്ടു. സ്വാശ്രയ കോളേജ് വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കില്ലെന്നും ഉടമകള്‍ വ്യക്തമാക്കി.

---- facebook comment plugin here -----

Latest