Connect with us

Malappuram

യുവജനറാലി ഇന്ന് പെരിന്തല്‍മണ്ണയില്‍;  പതിനായിരങ്ങള്‍ അണിനിരക്കും

Published

|

Last Updated

എസ് വൈ എസ് ജില്ലാ യുവജന റാലിയുടെ ഭാഗമായി പെരിന്തല്‍മണ്ണയിലെ സമ്മേളന നഗരിയില്‍ നടന്ന പതാക ഉയര്‍ത്തല്‍ കര്‍മത്തിന് സ്വാഗതസംഘം ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ് നേതൃത്വം നല്‍കുന്നു.

മലപ്പുറം | പൗരത്വം ഔദാര്യമല്ല; യുവത്വം നിലപാട് പറയുന്നു എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് പെരിന്തല്‍മണ്ണയില്‍ നടക്കുന്ന യുവജന റാലിയില്‍ യുവ സാഗരമിരമ്പും. വൈകുന്നേരം നാലിന് പെരിന്തല്‍മണ്ണ മനഴി ബസ്റ്റാന്‍ഡിന് പരിസരത്ത് നിന്നാണ് റാലി ആരംഭിക്കുന്നത്. ജില്ലയിലെ 75 സര്‍ക്കിളില്‍ നിന്ന് 33 വീതം പരിശീലനം നേടിയ 2475 ടീം ഒലീവ് അംഗങ്ങള്‍ റാലിക്ക് കരുത്തേകും. റാലിക്ക് എസ് വൈ എസ് ജില്ലാ കാബിനറ്റ് അംഗങ്ങളായ ഇ കെ മുഹമ്മദ് കോയ സഖാഫി, കെ പി ജമാല്‍ കരുളായി, എ പി ബശീര്‍ ചെല്ലക്കൊടി, ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, മുഈനുദ്ധീന്‍ സഖാഫി വെട്ടത്തൂര്‍, ശക്കീര്‍ അരിമ്പ്ര, വി പി എം ഇസ്ഹാഖ്, കരുവള്ളി അബ്ദുറഹീം, സിദ്ധീഖ് സഖാഫി വഴിക്കടവ്, ഉമര്‍ മുസ്ലിയാര്‍ ചാലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.
വൈകുന്നേരം ഏഴിന് പെരിന്തല്‍മണ്ണ തറയില്‍ ബസ്്റ്റാന്‍ഡിന് എതിര്‍വശത്ത് പ്രത്യേകം സജ്ജീകരിച്ച മൈതാനിയില്‍ പൊതുസമ്മേളനം നടക്കും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ ആക്ടിവിസ്റ്റ് അഡ്വ. ജിഗ്‌നേഷ് മെവാനി മുഖ്യാതിഥിയാകും. സമസ്ത പ്രസഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ഇ കെ മുഹമ്മദ്കോയ സഖാഫി സന്ദേശ പ്രഭാഷണം നടത്തും. എസ് വൈ എസ് സാന്ത്വന വിഭാഗമായ ടീം ഒലീവ് സമര്‍പ്പണത്തിന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹിം ഖലീല്‍ ബുഖാരി നേതൃത്വം നല്‍കും. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, എസ് വൈ എസ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് ത്വാഹാ സഖാഫി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് കക്കാട്, കേരള മുസ്‌ലിം ജമാഅത്ത് ജില്ല ജനറല്‍ സെക്രട്ടറി മുസ്തഫ കോഡൂര്‍, വഖ്ഫ് ബോര്‍ഡ് മെമ്പര്‍ പ്രൊഫ. കെ എം എ റഹീം, കെ പി ജമാല്‍ കരുളായി, എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് റാഷിദ് ബുഖാരി, മഞ്ഞളാംകുഴി അലി എം എല്‍ എ, വി ശശികുമാര്‍, പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍മാന്‍ എം മുഹമ്മദ് സലീം പ്രഭാഷണം നടത്തും. റിപ്പബ്ലിക് ദിന സന്ദേശവും ഭരണഘടന സംരക്ഷണ പ്രതിജ്ഞയും സമ്മേളനത്തില്‍ നടക്കും.

യുവാക്കളുടെ കര്‍മശേഷി ക്രിയാത്മകമായി ഉപയോഗപ്പെടുത്താനുള്ള പദ്ധതികള്‍ പ്രഖ്യാപിക്കും.
ജില്ലാ യുവജന റാലിയുടെ ഭാഗമായി ഇന്നലെ പ്രധാന സമ്മേളന നഗരിയില്‍ ആത്മീയ സമ്മേളനം നടത്തി. സമസ്ത കേന്ദ്ര മുശാവ അംഗം കൊമ്പം കെ.പി മുഹമ്മദ് മുസ്ലിയാര്‍ ആത്മീയ സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന സാന്ത്വനം സമിതി ചെയര്‍മാന്‍ ഡോ. ഡോവര്‍ശോല അബ്ദുസ്സലാം മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രാര്‍ത്ഥനക്ക് സയ്യിദ് അബ്ദുല്‍ ഖാദിര്‍ മുത്തുക്കോയ തങ്ങള്‍ എളങ്കൂര്‍ നേതൃത്വം നല്‍കി. ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, സയ്യിദ് ഹുസൈന്‍ അഹമദ്  ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട്, കെ.കെ.എസ്  തങ്ങള്‍ മാനത്ത്മംഗലം, എസ്.വൈ.എസ് മലപ്പുറം ജില്ലാ പ്രസിഡന്റ്  ഇ കെ  മുഹമ്മദ് കോയ സഖാഫി സംബന്ധിച്ചു.

പതാക കൊടിമര ജാഥകള്‍ നിരവധി വാഹങ്ങങ്ങളുടെ അകമ്പടിയോടെ നഗരിയില്‍ സംഗമിച്ചു. ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ് പതാക ഉയര്‍ത്തല്‍ കര്‍മത്തിന് നേതൃത്വം നല്‍കി. കെ കെ എസ് തങ്ങള്‍ മാനത്തുമംഗലം, സയ്യിദ് മുസ്ത്വഫ പൂക്കോയ തങ്ങള്‍, കെ എം എസ് തങ്ങള്‍ സംബന്ധിച്ചു.

എസ്.വൈ.എസ് ജില്ലാ യുവജന റാലി: വാഹനങ്ങളുടെ പാര്‍ക്കിംഗ് ക്രമീകരണം

പെരിന്തല്‍മണ്ണ | എസ്.വൈ.എസ് ജില്ലാ യുവജന റാലിയുടെ ഭാഗമായി നഗരത്തില്‍ ട്രാഫിക് ക്രമീകരണം ഏര്‍പ്പെടുത്തി. പുളിക്കല്‍, കൊണ്ടോട്ടി, എടവണ്ണപ്പാറ, മലപ്പുറം, കൊളത്തൂര്‍ സോണില്‍ നിന്ന് റാലിക്ക് വരുന്ന പ്രവര്‍ത്തകര്‍ ആയിശ ജംഗ്ഷനില്‍ ഇടത് തിരിഞ്ഞു പൊന്യാകുര്‍ശ്ശി ബൈപാസ് വഴി മനഴി ബസ്സ്റ്റാന്‍ഡില്‍ ആളെ ഇറക്കി പൊന്യാകുര്‍ശ്ശി ബൈപാസില്‍ പാര്‍ക്ക് ചെയ്യുക.

നിലമ്പൂര്‍, എടക്കര, വണ്ടൂര്‍, അരീക്കോട്, മഞ്ചേരി സോണില്‍ നിന്ന് വരുന്നവര്‍ പാണ്ടിക്കാട് വഴി മാനത്തമംഗലം ബൈപാസ് ജംഗ്ഷനില്‍ ഇടത് തിരിഞ്ഞു പൊന്യാകുര്‍ശ്ശി ബൈപാസ് വഴി മനഴി ബസ്സ്റ്റാന്‍ഡില്‍ ആളെ ഇറക്കി പൊന്യാകുര്‍ശ്ശി ബൈപാസില്‍ പാര്‍ക്ക് ചെയ്യുക.
പൊതു സമ്മേളനത്തിന് ബസ് ഒഴികെയുള്ള വാഹനങ്ങളില്‍ വരുന്നവര്‍ ആയിശ ജംഗ്ഷന് പരിസരത്തുള്ള ഗ്രൗണ്ടില്‍ ആളെ ഇറക്കി പാര്‍ക്ക് ചെയ്യുക. വലിയ വാഹനങ്ങളില്‍ വരുന്നവര്‍ സമ്മേളന നഗരിയുടെ എതിര്‍വശത്തുള്ള തറയില്‍ ബസ്സ്റ്റാന്‍ഡില്‍ ആളെ ഇറക്കി പാര്‍ക്ക് ചെയ്യുക.

---- facebook comment plugin here -----

Latest