സിഎഎ: യോജിച്ച സമരം ആകാം; എല്‍ഡിഎഫിന്റെ മനുഷ്യച്ചങ്ങലക്കില്ല: ഇ ടി മുഹമ്മദ് ബഷീര്‍ എംപി

Posted on: January 24, 2020 2:50 pm | Last updated: January 24, 2020 at 10:44 pm

മലപ്പുറം | പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത സമരം ആകാമെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി. ജനങ്ങള്‍ യോജിച്ചുള്ള സമരം ഇനിയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എല്‍ ഡി ഫിന്റെ മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കില്ല. പ്രതിഷേധം പ്രഖ്യാപിച്ച ശേഷം ക്ഷണിക്കുകയല്ല വേണ്ടത്. എല്‍ ഡി എഫ് പ്രതിഷേധ പരിപാടിയില്‍ ലീഗ് എങ്ങനെ പങ്കെടുക്കുമെന്നും ഇ ടി തന്നെ കണ്ട മാധ്യമങ്ങളോട് ചോദിച്ചു.
അതേ സമയം എല്‍ഡിഎഫിന്റെ മനുഷ്യ ചങ്ങലയിലേക്ക് സിപിഎം ലീഗിനെ സ്വാഗതം ചെയ്തിരുന്നു. പരിപാടിയില്‍നിന്നും ലീഗ് നേതാക്കള്‍ വിട്ടുനിന്നാലും അണികള്‍ വ്യാപകമായി പങ്കെടുക്കുമെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഇ ടി മുഹമ്മദ് ബഷീറിന്റെ പ്രതികരണം.