Connect with us

Kerala

സംസ്ഥാനത്ത് നൈറ്റ് ലൈഫ് കേന്ദ്രങ്ങള്‍ ആരംഭിക്കും: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൈറ്റ് ലൈഫ് കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന് അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്താന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. ചാനലുകളിലുള്ള നാം മുന്നോട്ട് പ്രതിവാര പരിപാടിയിലാണ് മുഖ്യമന്ത്രി തീരുമാനം അറിയിച്ചത്.

എല്ലാ സുരക്ഷയോടുമുള്ള നൈറ്റ് ലൈഫ് കേന്ദ്രങ്ങളാണ് പരിഗണനയിലുള്ളത്. ഇത്തരം കേന്ദ്രങ്ങളില്‍ രാത്രി മുഴുവന്‍ ഹോട്ടലുകളും മറ്റും തുറന്ന് പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പബ്ബുകള്‍ തുടങ്ങുമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നൈറ്റ് ലൈഫ് കേന്ദ്രങ്ങള്‍ ആരംഭിക്കാനും സര്‍ക്കാര്‍ ഒരുങ്ങുന്നത്.

 

Latest