Connect with us

Kerala

മുഖ്യമന്ത്രിക്ക് സ്തുതി പാടാനുള്ളതല്ല കെ പി സി സി പ്രസിഡന്റ് സ്ഥാനം: മുല്ലപ്പള്ളി

Published

|

Last Updated

തിരുവനന്തപുരം |  പൗരത്വ ഭേദഗതി നിയമത്തില്‍ വേണ്ടത് ഒന്നിച്ചുള്ള സമരമാണെന്ന് ആവര്‍ത്തിക്കുകയും ഇതിനായി പ്രതിപക്ഷത്തെ ക്ഷണിക്കുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് വീണ്ടും കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തില്‍ ഒന്നിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് മുല്ലപ്പള്ളി പറഞ്ഞു.

സി പി എമ്മിന് സ്തുതി പാടാനുള്ള സ്ഥാനമല്ല കെ പി സി സി അധ്യക്ഷ പദവി. തീവ്ര ഹിന്ദുത്വത്തോടുള്ള മുഖ്യമന്ത്രിയുടെ സമീപനമാണ് താന്‍ ചൂണ്ടിക്കാട്ടിയത്. നിലപാടില്‍ ഒത്തുതീര്‍പ്പിന് തയ്യാറല്ല. സംഘപരിവാര്‍ മനസുള്ള ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. സി പി എം സെക്രട്ടേറിയറ്റില്‍ തന്നെ വിമര്‍ശിച്ചത് നിലപാടുകള്‍ക്കുള്ള അംഗീകാരമായാണ് കരുതുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ന്യൂനപക്ഷ പ്രേമം കാപട്യമാണ്. സി പി എമ്മുമായി കൈകോര്‍ത്ത് പിടിച്ചാല്‍ അവരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാക്കളുടെ ആത്മാവ് തന്നോട് പൊറുക്കില്ല. പൗരത്വ നിയമ ഭേദഗതിക്കെതിരായ നിയമസഭാ പ്രമേയം കൊണ്ട് സന്ദേശം കൊടുക്കാനേ കഴിയൂ. സര്‍ക്കാറിന്റെ പത്രപരസ്യം ധൂര്‍ത്തും രാഷ്ട്രീയ നാടകവുമാണ്. മുഖ്യമന്ത്രിയുടെ സമരം കത്തെഴുത്തില്‍ മാത്രമൊതുങ്ങുന്നതാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്കൊപ്പമാണ് താന്‍
നിലകൊള്ളുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.