Connect with us

Kannur

പൗരത്വ ഭേദഗതി നിയമം: സേവ് ഇന്ത്യ പ്രതിഷേധ റാലി ഒമ്പതിന് കണ്ണൂരിൽ

Published

|

Last Updated

കണ്ണൂർ | പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള മുസ്‌ലിംജമാഅത്ത് സംഘടിപ്പിക്കുന്ന സേവ് ഇന്ത്യ പ്രതിഷേധ റാലി ഈ മാസം ഒമ്പതിന് കണ്ണൂരിൽ നടക്കും.
ആയിരങ്ങൾ അണിനിരക്കുന്ന പ്രതിഷേധ റാലി കണ്ണൂർ സെന്റ് മൈക്കിൾസ് സ്‌കൂൾ പരിസരത്ത് നിന്ന് വൈകുന്നേരം നാല് മണിക്ക് ആരംഭിച്ച് പ്ലാസ ജംഗ്ഷൻ, റെയിൽവേ സ്റ്റേഷൻ റോഡ്, പഴയ ബസ് സ്റ്റാൻഡ് വഴി സമ്മേളന നഗരിയായ സ്റ്റേഡിയം കോർണറിൽ സമാപിക്കുമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പൊതുസമ്മേളനം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ പട്ടുവം കെ പി അബൂബക്കർ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിം ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് സംസ്ഥാന ഫിനാൻസ് സെക്രട്ടറി സുലൈമാൻ സഖാഫി മാളിയേക്കൽ മുഖ്യപ്രഭാഷണം നടത്തും. പി പി ഉമ്മർ മുസ്‌ലിയാർ (സെക്രട്ടറി, സമസ്ത ഇ കെ വിഭാഗം) എം വി ജയരാജൻ (സി പി എം ജില്ലാ ജനറൽ സെക്രട്ടറി), സതീശൻ പാച്ചേനി (ഡി സി സി പ്രസിഡന്റ്)അഡ്വ. പി വി സൈനുദ്ദീൻ(മുസ്‌ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ്) കാസിം വി ഇരിക്കൂർ( ഐ എൻ എൽ സംസ്ഥാന സെക്രട്ടറി) പി സന്തോഷ് കുമാർ (സി പി ഐ ജില്ലാ സെക്രട്ടറി) സംബന്ധിക്കും.

വാർത്താ സമ്മേളനത്തിൽ എൻ അബ്ദുല്ലത്വീഫ് സഅദി പഴശ്ശി, എം കെ ഹാമിദ് മാസ്റ്റർ, കെ എം അബ്ദുല്ലക്കുട്ടി ബാഖവി മഖ്ദൂമി, അഫ്‌സൽ മഠത്തിൽ, നിസാർ അതിരകം പങ്കെടുത്തു.

---- facebook comment plugin here -----

Latest