Connect with us

National

ഇറാന്‍ ആക്രമണം: കുതിച്ചുയര്‍ന്ന് എണ്ണ വില

Published

|

Last Updated

ടെഹ്‌റാന്‍ | ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം ഉണ്ടായതിനു പിന്നാലെ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നു. 4.5 ശതമാനത്തിന്റെ വര്‍ധനവാണ് എണ്ണവിലയില്‍ ഉണ്ടായത്.

എണ്ണ വിലയിലെ വര്‍ധനവ്, ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഇറാന്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിന്ന് എണ്ണ കയറ്റുമതി ചെയ്യുന്നതിന് തടസം നേരിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ വെള്ളായാഴ്ച ഇറാന്‍ സൈനിക വ്യൂഹത്തിനു നേരെ അമേരിക്ക ആക്രമണം നടത്തിയ സമയത്തും എണ്ണവില വന്‍ തോതില്‍ വര്‍ധിച്ചിരുന്നു. ലോകത്തെ എണ്ണ ശേഖരത്തില്‍ പത്ത് ശതമാനം ഇറാനിലാണ്.

---- facebook comment plugin here -----

Latest