Connect with us

National

പോരാട്ടം തുടരുക; നിങ്ങള്‍ക്കൊപ്പമുണ്ട്: ജെ എന്‍ യു വിദ്യാര്‍ഥികളോട് ചന്ദ്രശേഖര്‍ ആസാദ്

Published

|

Last Updated

ന്യൂഡല്‍ഹി | ജെ എന്‍ യു വിലെ കാവിഭീകരതക്കെതിരായ പോരാട്ടത്തിന് ജയിലില്‍ നിന്നും ഉറച്ച പിന്തുണ നല്‍കി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. സമരവുമായി മുന്നോട്ട്‌പോകുക. ജയിലിലാണെങ്കിലും നിങ്ങളുടെ സമരത്തിന് ഐക്യാദര്‍ഢ്യം. പ്രക്ഷോഭകാരികളുടെ കൂടെ താനുണ്ടാകുമെന്നും ജെ എന്‍ യു വിദ്യാര്‍ഥികള്‍ക്കായി ആശുപത്രിയില്‍വെച്ച് എഴുതിയ കത്തില്‍ ചന്ദ്രശേഖര്‍ ആസാ്ദ് പറയുന്നു. ജയിലില്‍ കിടക്കുകയാണെങ്കിലും ആശയലോകത്ത് താന്‍ സ്വതന്ത്രനാണെന്നും തടവറ വിപ്ലവകാരിക്ക് ഒരു ആഭരണമാണെന്നും കത്തിലുണ്ട്.
ജെ എന്‍ യു വില്‍ നടന്ന ബി വി പി, ആര്‍ എസ് എസ് ഗുണ്ടകളുടെ ആക്രമണം മനുഷ്യത്വരഹിതമാണ്. ക്രമം നടത്തിയ മുഴുവന്‍ ഭീരുക്കളെയും എത്രയും പെട്ടെന്ന് പോലീസ് അറസ്റ്റ് ചെയ്യണമെന്നും ചന്ദ്രശേഖര്‍ ആസാദ് കത്തില്‍ കൂട്ടിച്ചേര്‍ത്തു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തെ തുടര്‍ന്നാണ് ആസാദ് അറസ്റ്റിലാവുന്നത്. ഡിസംബര്‍ 21ന് കസ്റ്റഡിയിലെടുത്ത ആസാദിന് കോടതി ജാമ്യം നിഷേധിക്കുകയും 14 ദിവസത്തെ റിമാന്‍ഡില്‍ വിടുകയുമായിരുന്നു. തീഹാര്‍ ജയിലായിരുന്ന അദ്ദേഹത്തെ സന്ദര്‍ശിച്ച പലരും ആസാദിന്റെ ആരോഗ്യസ്ഥിതിയില്‍ കനത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ ചികിത്സക്കെത്തിച്ച പോലീസ് വീണ്ടും ജയിലിലേക്ക് കൊണ്ടുപോകുകയായിരുന്നു.

Latest