Connect with us

Kerala

'പരിശുദ്ധന്‍മാരായ അവര്‍ ചായ കുടിക്കാന്‍ പോയപ്പോഴല്ല അറസ്റ്റുണ്ടായത്' ; അലനും താഹക്കുമെതിരെ വീണ്ടും മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാര്‍ഥികളായ അലന്‍ ശുഹൈബിനേയും താഹ ഫസലിനെയും അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ നടപടിയില്‍ നിലപാടിലുറച്ച് മുഖ്യമന്ത്രി.

അവരെന്തോ പരിശുദ്ധന്‍മാരാണ് , ഒരു തെറ്റും ചെയ്യാത്തവരാണ്, ചായകുടിക്കാന്‍ പോയപ്പോഴാണ് അറസ്റ്റ് ചെയ്തത് എന്ന തരത്തില്‍ ധാരണ വേണ്ട. സാധാരണ ഗതിയില്‍ യുഎപിഎ ചുമത്തിയത് മഹാ അപരാധമായി പോയി എന്ന് പറയണം എന്നാണ് എല്ലാവരും കരുതുന്നത്, അങ്ങനെ പറയാന്‍ തയ്യാറല്ല .സമയമാകുമ്പോള്‍ അവര്‍ ചെയ്ത കുറ്റത്തെ കുറിച്ച് വിശദമായി പറയാമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

യുഎപിഎ നിയമത്തിലെ ചില വ്യവസ്ഥകള്‍ അനുസരിച്ചാണ് കേസ് എന്‍ഐഎ ഏറ്റെടുത്തതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അലനെയും താഹയെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ നടപടിക്കെതിരെ കടുത്ത വിമര്‍ശമുയര്‍ന്നിരുന്നു . ഇതിന് പിറകെയാണ് മുഖ്യമന്ത്രി നിലപാട് ആവര്‍ത്തിച്ചത്.

Latest