Connect with us

Kerala

പൗരത്വ നിയമം: മുസ്ലിം സംഘടനകളുടെ യോഗം വിളിച്ച് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം |  പൗരത്വ നിയമത്തിനെതിരെ ഇനി സംഘടിപ്പിക്കേണ്ട പ്രതിഷേധങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചു. 29ന് ഉച്ചക്ക് രണ്ട് മണിക്ക് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലാണ് യോഗം നടക്കുക. സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭങ്ങളെക്കുറിച്ചും യോജിച്ച തുടര്‍ പ്രക്ഷോഭങ്ങളെക്കുറിച്ചും വിശകലനം ചെയ്യുന്നതിനാണ് യോഗം വിളിച്ചതെന്ന് ചെന്നിത്തല അറിയിച്ചു. ഭാവി സമര പരിപാടികള്‍ യോഗത്തില്‍ ആവിശ്ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനൊപ്പം പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വിളിക്കുന്ന സര്‍വ കക്ഷി യോഗത്തില്‍ പ്രതിപക്ഷം പങ്കെടുക്കുമെന്നും ചെന്നത്തില അറിയിച്ചു.

Latest