Connect with us

National

മലയാളി വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് കര്‍ണാടക പോലീസ്

Published

|

Last Updated

മംഗളൂരു |  പൗരത്വ നിയമത്തിനെതിരെ പ്രതിഷേധത്തെ ചോരയില്‍ മുക്കിയതിന് പിന്നാലെ മംഗളൂരുവില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് കര്‍ണാടക പോലീസ്. മംഗളൂരുവിലെ വിവിധ കോളജുകളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളെ നിരീക്ഷിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പോലീസ് നിര്‍ദേശം. രേഖാമൂലമുള്ള നിര്‍ദ്ദേശമാണ് പോലീസ് നല്‍കിയിരിക്കുന്നത്.

മംഗളൂരുവിലെ ആക്രമണത്തിന് പിന്നില്‍ കേരളത്തില്‍ നിന്നുള്ളവരാണെന്ന് സര്‍ക്കാര്‍ പ്രതിനിധികളും പോലീസും നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇത്തരത്തിലുള്ള ഒരു നിര്‍ദേശവും നല്‍കിയിരിക്കുന്നത്.
മംഗളൂരുവില്‍ നിരോധനാജ്ഞ നിലനിന്നിരുന്ന സമയത്താണ് ഇത്തരം ഒരു നിര്‍ദേശമെന്നത് വലിയ ആശങ്ക ഉണര്‍ത്തുന്നതാണ്. നേരത്തേ മംഗളൂരുവില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ വിവിധ ബസുകളിലായി സംസ്ഥാന സര്‍ക്കാര്‍ നാട്ടിലെത്തിച്ചിരുന്നു. ഇനി ക്ലാസുകള്‍ ആരംഭിച്ചാല്‍ മലയാളി വിദ്യാര്‍ഥികളെ പ്രത്യേകം ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുണ്ടാകുമോയെന്ന ആശങ്ക ശക്തമാണ്.