Connect with us

International

ഛാഡില്‍ തീവ്രവാദി ആക്രമണം; 14 മരണം

Published

|

Last Updated

ഇന്‍ജമീന | മധ്യാഫ്രിക്കന്‍ രാജ്യമായ ഛാഡില്‍ ബൊക്കോ ഹറാം തീവ്രവാദികളുടെ ആക്രമണം. മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഛാഡ് തടാകത്തിന് സമീപത്തെ തീരദേശത്താണ് ആക്രമണം നടന്നത്. 14 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 13 പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്.

കാമറൂണ്‍, ഛാഡ്, നൈജീരിയ തുടങ്ങിയ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കൈഗയെന്ന ഗ്രാമത്തിലാണ് അപ്രതീക്ഷിതമായ ആക്രമണം നടന്നത്. പരമ്പരാഗത മുസ്ലിംകള്‍ക്കെതിരെ ഇവിടെ തീവ്രവാദി ആക്രമണം വ്യാപകമാണ്.

Latest