Connect with us

Kerala

കോഴിക്കോട് രണ്ട് സി പി എം അനുഭാവികള്‍ക്കെതിരെ യു എ പി എ ചുമത്തിയത് പ്രതിഷേധാര്‍ഹം: പ്രതിപക്ഷ നേതാവ്

Published

|

Last Updated

തിരുവനന്തപുരം: കോഴിക്കോട് രണ്ട് സി പി എം അനുഭാവികളെ യു എ പി എ ചുമത്തി അറസ്റ്റ് ചെയ്തത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ നടക്കുന്നത് മനുഷ്യ വേട്ടയാണെന്നും ഇതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും ചെന്നിത്തല പറഞ്ഞു.

ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഏഴ് പേരെയാണ് മാവോയിസ്റ്റുകളാണെന്ന കാരണത്താല്‍ വെടിവെച്ചു കൊന്നത്. ഇതില്‍ ഖേദം പ്രകടിപ്പിക്കാന്‍ പോലും മുഖ്യമന്ത്രി തയ്യാറായിട്ടില്ല. ജനാധിപത്യ അവകാശങ്ങളെ അടിച്ചമര്‍ത്തിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

ആശയപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് നേരെ യു എ പി എ ചുമത്തുന്നത് തെറ്റായ നടപടിയാണ്. സി.പി.ഐയുടെ അഭിപ്രായം പോലും സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു