Connect with us

Kerala

സംസ്ഥാനത്ത് ഉള്ളി വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമം

Published

|

Last Updated

തിരുവനന്തപുരം: വര്‍ധിച്ചുവരുന്ന ഉള്ളി വില പിടിച്ചു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാറും ശ്രമം തുങ്ങി. കേന്ദ്ര പൊതുമേഖല സ്ഥാപനമായ നാഫെഡ് മുഖേന മാഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് ഉള്ളി എത്തിച്ച് സപ്ലൈകോ വഴി വിതരണം ചെയ്യാനാണ് നീക്കം. 50 ടണ്‍ സവാള എത്തിച്ച് കിലോക്ക് 35 രൂപ നിരക്കില്‍ വില്‍പ്പന നടത്താനാണ് ശ്രമം. സംസ്ഥാനത്ത് സവാള വില 50 രൂപക്ക് മുകളിലാണ് ഇപ്പോഴുള്ളത്. വില ഇനിയും കൂടിയേക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് ഡല്‍ഹി അടക്കമുള്ള സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടത് പോലെ വിപണിയില്‍ ഇടപെടാന്‍ കേരള സര്‍ക്കാറും തീരുമാനിച്ചത്.

കനത്ത പ്രളയത്തെ തുടര്‍ന്ന് മഹരാഷാട്ര, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൃഷി നശിച്ചതാണ് സവാള വില ഉയരാന്‍ കാരണമായത്. പ്രളയത്തെ തുടര്‍ന്ന് ബീഹാറിലും മറ്റും ഏക്കര്‍ കണക്കിന് കൃഷി ഭൂമികള്‍ വെള്ളത്തിനടിയിലാണ്. കോടികളുടെ നാശനഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായിരിക്കുന്നത്. ആഭ്യന്തര വിപണിയിലേക്ക് കൂടുതല്‍ സവാള എത്തുന്നതിനായി കയറ്റുമതി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്.

 

Latest