നവരാത്രി ആഘോഷത്തിന് അഹിന്ദുക്കളെ അടുപ്പിക്കരുത്; എത്തുന്നവരെ കൈകാര്യം ചെയ്യണം- ബജ്‌റംഗ്ദള്‍

Posted on: September 30, 2019 9:44 am | Last updated: September 30, 2019 at 12:05 pm

ഹൈദരാബാദ്: നവരാത്രി ആഘോഷങ്ങളുടെ പരിസരത്ത് പോലും അഹിന്ദുക്കളെ അടുപ്പിക്കരുതെന്ന തീവ്രവര്‍ഗീയ അഹ്വാനവുമായി ബജ്‌റംഗ്ദള്‍. ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തുന്ന അന്യമതക്കാരായ യുവാക്കള്‍ ഹിന്ദു പെണ്‍കുട്ടികളെ വശീകരിച്ച് ലൗജിഹാദിലേക്കു നയിക്കുമെന്ന് പറഞ്ഞാണ് തെലുങ്കാന മീഡിയാ കണ്‍വീനര്‍ എസ് കൈലേഷ് കീഴ്ഘടകങ്ങള്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

മുന്‍കാലങ്ങളില്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ അഹിന്ദുക്കള്‍ മോശമായി പെരുമാറി. ഇത്തവണ വരുന്നവരുടെ ആധാര്‍ വിവരങ്ങള്‍ കവാടത്തില്‍ പര്‌ശോധിക്കണം. അഹിന്ദുക്കളാണെങ്കില്‍ മടക്കിഅയക്കണം. ഏതെങ്കിലും അന്യമതക്കാര്‍ പരിപാടിയില്‍ പങ്കെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണം. അത്തരക്കാരെ ഉടന്‍ കൈകാര്യം ചെയ്യണമെന്നും കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു.