Connect with us

Kerala

ചിന്നക്കനാലില്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ ഉത്തരവ് പിന്‍വലിച്ചു

Published

|

Last Updated

മൂന്നാര്‍: ദേവികുളം സബ്കലക്ടര്‍ രേണുരാജിനൊപ്പം ചിന്നക്കനാലില്‍ കൈയേറ്റം അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ ഉത്തരവ് പിന്‍വലിച്ചു.ഉദ്യോഗസ്ഥരെ സംഘത്തിലേക്ക് തന്നെ തിരിച്ചെടുത്തുകൊണ്ട് ജില്ലാ കലക്ടര്‍ പുതിയ ഉത്തരവ് പുറത്തിറക്കി.

ചിന്നക്കനാലില്‍ കൈയേറ്റം അന്വേഷിക്കുന്ന 12 അംഗ സംഘത്തില്‍ പത്ത് പേരെയായിരുന്നു സ്ഥലം മാറ്റിയത്. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ നടപടി വിവാദമായതോടെ റവന്യു മന്ത്രി ഇക്കാര്യത്തില്‍ ഇടപെട്ടിരുന്നു.

Latest