Connect with us

Kerala

കണ്ണൂര്‍ കോര്‍പറേഷനില്‍ ഇന്ന് അവിശ്വാസ പ്രമേയം; ചര്‍ച്ച പൂര്‍ത്തിയാക്കി യു ഡി എഫ് വോട്ടെടുപ്പ് ബഹിഷ്‌ക്കരിക്കും

Published

|

Last Updated

കണ്ണൂര്‍: മറുകണ്ടം ചാടി യു ഡി എഫിന് കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം കൈപ്പിടിയിലൊതുക്കാന്‍ അവസരം നല്‍കിയ ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷിനെതിരെ എല്‍ ഡി എഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയം ഇന്ന്. ചര്‍ച്ച പൂര്‍ത്തിയാക്കിയ ശേഷം വോട്ടെടുപ്പ് ബഹിഷ്‌ക്കരിക്കാനാണ് യു ഡി എഫ് പദ്ധതി. നിലിവില്‍ രാഗേഷിനോട് വിയോജിപ്പുള്ള കൗണ്‍സിലര്‍മാര്‍ സ്വന്തം പാളയത്തില്‍ ഉണ്ടെന്നാണ് യു ഡി എഫ് വിലയിരുത്ത്ല്‍. ഇവര്‍ പ്രമേയത്തെ അനുകൂലമായി വോട്ട് ചെയ്താല്‍ ആഴ്ചകള്‍ക്ക് മുമ്പ് ലഭിച്ച ഭരണം നഷ്ടപ്പെടും. ഇതിനാല്‍ വോട്ടെടുപ്പ് ബഷ്‌ക്കരിക്കുന്നതാണ് ഉചിതമെന്ന് ധാരണയില്‍ മുന്നണി എത്തുകയായിരുന്നു.

ആകെയുള്ള 55 കൗണ്‍സിലര്‍മാരില്‍ 28 പേരുടെ പിന്തുണ ഉണ്ടെങ്കിലേ അവിശ്വാസപ്രമേയം പാസാകു എന്നിരിക്കെ എല്‍ ഡി എഫിന്റെ അംഗബലം 26 മാത്രമാണ്. പി കെ രാകേഷിനോട് എതിര്‍പ്പുള്ള യു ഡി എഫ് അംഗങ്ങള്‍ പ്രമേയത്തെ പിന്തുണക്കുമെന്നായിരുന്നു എല്‍ ഡി എഫ് കണക്ക് കൂട്ടിയരുന്നത്. എന്നാല്‍ യു ഡി എഫ് ഒന്നടങ്കം വോട്ടെടുപ്പ് ബഹിഷ്‌കരിക്കുന്നതിനാല്‍ അവിശ്വാസപ്രമേയം പാസാകില്ല.

Latest