Connect with us

National

ഒരു കുടുംബത്തിലെ 16 പേര്‍ക്കെതിരെ ബീഹാറില്‍ ആസിഡ് ആക്രമണം

Published

|

Last Updated

 പാറ്റ്‌ന: യുവതിയെ നിരന്തരം ശല്യപ്പെടുത്തുന്നത് ചോദ്യം ചെയ്തതിന് ഒരു കുടുംബത്തിലെ 16 പേര്‍ക്ക് നേരെ ആസിഡ് ആക്രമണം. ബിഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

നന്ദ കിഷോര്‍ ഭഗത് എന്ന വ്യക്തിയുടെ കുംടബത്തില്‍പ്പെട്ട യുവതിയെ ഒരു സംഘം ആളുകള്‍ നിരന്തരം ശല്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ചൊവ്വാഴ്ച യുവതിയുടെ വീട്ടുകാരും യുവാക്കളും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായി. എന്നാല്‍ പിന്നീട് വാക്കുതര്‍ക്കം പരിഹരിക്കപ്പെട്ടു.

ഇതിന് പ്രതികാരമായി ബുധനാഴ്ച രാത്രിയോടെ ദൗദ്പുര്‍ ഗ്രാമത്തിലുള്ള യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ അക്രമികള്‍ കുടുംബാംഗങ്ങള്‍ക്ക് നേരെ ആസിഡൊഴിക്കുകയായിരുന്നു. അക്രമി സംഘത്തില്‍ 20 ഓളം പേരുണ്ടായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട അഞ്ച് പേരെ വൈശാലി പോാലീസ് അറസ്റ്റ് ചെയ്തു

---- facebook comment plugin here -----

Latest