Connect with us

Kerala

കെ എസ് യു കോളജുകളില്‍ നാളെ പഠിപ്പ് മുടക്കും

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വെള്ളിയാഴ്ച കെ എസ് യു പഠിപ്പ് മുടക്കും. സെക്രട്ടേറിയറ്റിന് മുന്നില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന നിരാഹാര സമരത്തോടുള്ള സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്ക്. ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള സ്‌കൂളുകളെ പഠിപ്പുമുടക്കില്‍ നിന്നു ഒഴിവാക്കിയിട്ടുണ്ട്.

പിഎസ്‌സി, സര്‍വകലാശാലാ പരീക്ഷകളിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെടാന്‍ കെ എസ് യു തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാവിലെ മുതല്‍ ഞായറാഴ്ച രാവിലെ വരെ ജില്ലാ തലത്തില്‍ രാപ്പകല്‍ സമരം നടത്തുമെന്നും സംസ്ഥാന കമ്മിറ്റി അറിയിച്ചു.