Connect with us

Kerala

തലശ്ശേരിയില്‍ ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വര്‍ണ്ണം കവര്‍ന്ന സംഭവം; മൂന്ന് പേര്‍ പിടിയില്‍

Published

|

Last Updated

കണ്ണൂര്‍: തലശ്ശേരിയില്‍ ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ പിടിയില്‍. ഇവരില്‍നിന്നും മോഷ്ടിച്ച അരക്കിലോ സ്വര്‍ണ്ണം പോലീസ് പിടിച്ചെടുത്തു.

കൂത്തുപറമ്പ് സ്വദേശി സോനു, തൊക്കിലങ്ങാടി സ്വദേശി വി കെ രഞ്ജിത്,പൂക്കോട് സ്വദേശി ടി അഫ്‌സല്‍ എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. മഹാരാഷ്ട്ര സ്വദേശിയും തലശ്ശേരിയിലെ ജ്വല്ലറി ഉടമയുമായ ശ്രീകാന്ത് കദം ആണ് ആക്രമിക്കപ്പെട്ടത്.

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശ്രീകാന്തിനെ ബൈക്കില്‍ എത്തിയ മൂന്നംഗസംഘം ആക്രമിക്കുകയും വെട്ടിവീഴ്ത്തിയ ശേഷം സ്വര്‍ണ്ണം കവരുകയുമായിരുന്നു.

Latest