Connect with us

Kerala

സുപ്രീംകോടതി വിധി നടപ്പാക്കും: ഷര്‍ട്ട് മാറുന്നതുപോലെ ശൈലി മാറ്റാനികില്ല- കാനം രാജേന്ദ്രന്‍

Published

|

Last Updated

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ശബരിമലയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് തുടരുമെന്നും നവോത്ഥാന മൂല്യ സംരക്ഷണത്തിനായി നിലകൊള്ളുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതിന് പിന്നാലെയാണ് ഇത് ആവര്‍ത്തിച്ച് സി പി ഐ സംസ്ഥാന സെക്രട്ടറിയും രംഗത്തെത്തിയത്.
തിരുവനന്തപുരത്തെ സി പി ഐയുടെ വോട്ടുകളില്‍ കാര്യമായ കുറവുണ്ടായിട്ടില്ലെന്നും കാനം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ശൈലി മാറ്റത്തിനായി മാധ്യമങ്ങള്‍ വാശി പിടിക്കേണ്ട. ഷര്‍ട്ട് മാറുന്നത് പോലെ ശൈലി മാറ്റാനാകില്ലെന്നും കാനം പറഞ്ഞു. വര്‍ഗീയ ശക്തികള്‍ക്ക് വിധേയമായി പഞ്ചപുച്ഛമടക്കി നില്‍ക്കുന്നവരെയാണ് തനിക്ക് ധാര്‍ഷ്ട്യം ആണെന്ന് ആരോപിക്കുന്നവര്‍ക്ക് ആവശ്യം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

വര്‍ഗീയതക്കെതിരായ പ്രതിരോധത്തില്‍ മുന്നില്‍ നില്‍ക്കുമെന്നും അത് ധാര്‍ഷ്ട്യമാണെങ്കില്‍ ഇനിയുമത് തുടരുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.