Connect with us

National

ദളിത് വനിതാ ഡോക്ടറുടെ ആത്മഹത്യ: ഒരുമിച്ച് താമസിച്ച മൂന്ന് വനിതാ ഡോക്ടര്‍മാര്‍ അറസ്റ്റില്‍

Published

|

Last Updated

മുംബൈ: ജാതി പീഡനത്തെ തുടര്‍ന്ന് ദളിത് വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്ത കേസില്‍ സഹപ്രവര്‍ത്തകരായ മൂന്ന് സീനിയര്‍ ഡോക്ടര്‍മാര്‍ അറസ്റ്റില്‍. പായലിന്റെ റൂമില്‍ ഒരുമിച്ച് താമസിച്ച ഡോ. ഭക്തി മൊഹാറ, ഡോ. ഹേമ അഹൂജ, ഡോ അങ്കിത ഖണ്ഡല്‍വാര്‍ എന്നിവരാണ് പിടിയിലായത്. ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ ഇന്നലെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

മുംബൈയിലെ ബി വൈ എല്‍ നായര്‍ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായ പായല്‍ തദ്വി മേയ്22 നാണ് ആത്മഹത്യചെയ്തത്. പായലിനെ റൂമില്‍ താമസിക്കുന്ന മൂന്ന് ഡോക്ടര്‍മാരും നിരന്തരം ജാതി പറഞ്ഞ് കളിയാക്കാറുണ്ടെന്നും ഇതില്‍ അവള്‍ വലിയ മനോവിഷമത്തിലാണെന്നും ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇെേതടെ മൂന്ന് പേരും ഒളിവില്‍ പോകുകയായിരുന്നു.

മകളുടെ ആത്മഹത്യക്ക് കാരണക്കാരയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന ആവശ്യപ്പെട്ട് പായലിന്റെ കുടുംബം മുംബൈയിലെ ബി വൈ എല്‍ നായര്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം സമരവും സംഘടിപ്പിച്ചിരുന്നു. പായലിന്റെ അമ്മ അബേദ, പിതാവ് സല്‍മാന്‍ എന്നിവരാണ് ആശുപത്രിക്ക് മുന്നില്‍ സമരവുമായി എത്തിയത്. ജാതി അധിക്ഷേപത്തിനെതിരെ പല തവണ ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് പായലിന്റെ ഭര്‍ത്താവ് ഡോ. സല്‍മാന്‍ താദ്വി ആരോപിച്ചിരുന്നു. കുടുംബാംഗങ്ങളുടെ പ്രതിഷേധം തുടരുന്നതിനിടെയാണ് മൂന്ന് ഡോക്ടര്‍മാരും അറസ്റ്റിലായത്.

 

Latest