Connect with us

National

കാല്‍ നൂറ്റാണ്ട് കാലത്തെ എസ്ഡിഎഫ് ഭരണത്തിന് അന്ത്യം; സിക്കിമില്‍ പ്രേംസിംഗ് തമാംഗ് അധികാരമേറ്റു

Published

|

Last Updated

ഗാംഗ്‌ടോക്: സിക്കിമിന്റെ ആറാമത് മുഖ്യമന്ത്രിയായി സിക്കിം ക്രാന്തികാരി മോര്‍ച്ച അധ്യക്ഷന്‍ പി എസ് ഗോലേ എന്നറിയപ്പെടുന്ന പ്രേംസിംഗ് തമാംഗ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സംസ്ഥാന ഗവര്‍ണര്‍ ഗംഗാ പ്രസാദ് മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.

സിക്കിമിലെ 32 നിയമസഭ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 17 സീറ്റും ക്രാന്തികാരി മോര്‍ച്ച പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ 25 വര്‍ഷമായി സിക്കിംഗ് ഡെമോക്രാറ്റിക് ഫ്രണ്ടാണ് സംസ്ഥാനം ഭരിക്കുന്നത്. ഇത്തവണ എസ് എഫിന് കിട്ടിയത് 15 സീറ്റിലേ വിജയിക്കാനായുള്ളൂ. 2013ലാണ് സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന് ബദലായി സിക്കിംഗ് ക്രാന്തികാരി മോര്‍ച്ച രൂപീകരിച്ചത്.

Latest