ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്തും; ഇഫ്താര്‍ സംഗമത്തിന് പോകും- മമത

Posted on: May 26, 2019 5:36 pm | Last updated: May 26, 2019 at 8:35 pm

കൊല്‍ക്കത്ത: മുസ്ലിം സമൂഹത്തെ പ്രീണിപ്പിക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന ബി ജെ പി ആരോപണത്തിന് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ശക്തമായ മറുപടി. ഞാന്‍ മുസ്‌ലിംങ്ങളെ പ്രീണിപ്പിക്കുകയാെേണന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ അങ്ങനെയല്ല. ഞാന്‍ ഇനിയും ഇഫ്താര്‍ സംഗമത്തിന് പോവും. നിങ്ങളും വരണം- കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പറേഷന്‍ ഈ മാസമൊടുവില്‍ സംഘടിപ്പിക്കുന്ന ഇഫ്താര്‍ സംഗമത്തിലേക്ക് മാധ്യമ പ്രവര്‍ത്തകരെ ക്ഷണിച്ചു കൊണ്ട് മമത പറഞ്ഞു.

നൂറ് ഇഫ്താര്‍ സംഗമത്തിന് ഞാന്‍ പങ്കെടുക്കും. നിങ്ങള്‍ക്കൊരു പശു പാല് തരുന്നുവെങ്കില്‍ നിങ്ങള്‍ അതിന്റെ ചവിട്ട് കൊള്ളാനും തയ്യാറാവേണ്ടതുണ്ട്. ന്യൂനപക്ഷങ്ങളെയും കൂടെ നിര്‍ത്തുമെന്നും മമത പറഞ്ഞു.