Connect with us

Editors Pick

തിരഞ്ഞെടുപ്പ് ഫലത്തില്‍ മനംനൊന്ത് ഉച്ചഭക്ഷണം ഉപേക്ഷിച്ച് ലാലു

Published

|

Last Updated

പാറ്റ്‌ന: ജയിലില്‍ കഴിയുന്ന ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ ജെ ഡി നേതാവുമായ ലാലു പ്രസാദ് യാദവ് തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഉച്ചഭക്ഷണം കഴിക്കുന്നില്ലെന്നും സംസാരിക്കുന്നില്ലെന്നും അധികൃതര്‍. മൂന്ന് നേരം ലാലു പ്രസാദ് യാദവിന് ഇന്‍സുലിന്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഉച്ചഭക്ഷണം ഒഴിവാക്കിയതിനാല്‍ ലാലുവിന് അതേ ഡോസില്‍ ഇന്‍സുലിന്‍ നല്‍കാന്‍ കഴിയുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

40 ലോക്‌സഭ മണ്ഡലങ്ങളുള്ള ബീഹാറില്‍ ഒരു സീറ്റ് പോലും ലാലു പ്രസാദ് യാദവിന്റെ ആര്‍ ജെ ഡിക്ക് ലഭിച്ചിട്ടില്ല.
മോദി തരംഗം പ്രകടമായിരുന്ന 2014 ല്‍ നാല് സീറ്റ് ആര്‍ ജെ ഡി സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഇത്തവണ 40ല്‍ 39 സീറ്റും ബി ജെ പി തൂത്തുവാരി. ബാക്കിയുള്ള ഒരു സീറ്റ് സ്വന്തമാക്കിയതാകട്ടെ കോണ്‍ഗ്രസും.

 

---- facebook comment plugin here -----

Latest