അരുണാചലില്‍ തീവ്രവാദി ആക്രമണം; എംഎല്‍എയടക്കം 11 പേര്‍ കൊല്ലപ്പെട്ടു

Posted on: May 21, 2019 6:56 pm | Last updated: May 22, 2019 at 11:52 am

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ എംഎല്‍എ അടക്കം 11 പേര്‍ കൊല്ലപ്പെട്ടു. ഖൊന്‍സ വെസ്റ്റ് മണ്ഡലത്തില്‍നിന്നുള്ള എന്‍പിപി എംഎല്‍എ ടിരോംഗ് അബോഹ് ആണ് കൊല്ലപ്പെട്ടത്. അസാമില്‍നിന്നും മടങ്ങുകയായിരുന്ന അബോഹയുടെ വാഹന വ്യൂഹം തടഞ്ഞ് നിര്‍ത്തി തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. അരുണാചല്‍ പ്രദേശിലെ ടിരപ്പ് ജില്ലയിലെ ബൊഗപനി എന്ന സ്ഥലത്ത് വെച്ചാണ് ആക്രമണമുണ്ടായത്. സംഭവം മേഘാലയ മുഖ്യമന്ത്രി കൊണ്‍റാഡ് കെ സാംഗ്മ സ്ഥിരീകരിച്ചു. ആക്രമണത്തില്‍ ആഭ്യന്ത്രമന്ത്രിയും പ്രധാനമന്ത്രിയും വേണ്ട നടപടിയെടുക്കണമെന്നും സാംഗ്മ ആവശ്യപ്പെട്ടു.

നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്റ് (എന്‍എസ്‌സിഎന്‍) പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം. സൂചന. ആക്രമണത്തില്‍ പരുക്കേറ്റ അബോഹിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.