Connect with us

Kerala

ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് തുടങ്ങി; കല്ലടയുടെ മൂന്ന് ബുക്കിങ് ഓഫീസുകള്‍ക്കും ആറ് ബസുകള്‍ക്കുമെതിരെ നടപടി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബസ് സര്‍വീസ് ബുക്കിങ് ഏജന്‍സികള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി. പരിശോധനയില്‍ കല്ലടയുടെ മൂന്ന് ബുക്കിങ് ഓഫീസുകള്‍ക്ക് ലൈസന്‍സില്ലെന്ന് കണ്ടെത്തി. ഇവ അടച്ചുപൂട്ടാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവിട്ടു. കല്ലടയുടെ ആറ് ബസുകള്‍ പെര്‍മിറ്റില്ലാതെയാണ് സര്‍വീസ് നടത്തുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

നിയമലംഘനം നടത്തിയ 23 ബസുകള്‍ക്കെതിരെ ഇതുവരെ നടപടിയെടുത്തതായി ഗതാഗത കമ്മീഷണര്‍ പറഞ്ഞു. പെര്‍മിറ്റ് ചട്ടം ലംഘിച്ച വാഹനങ്ങള്‍ക്ക് 5000 രൂപവീതം പിഴ ചുമത്തിയിട്ടുണ്ട്. ഓപ്പറേഷന്‍ നൈറ്റ് റൈഡിന്റെ ഭാഗമായാണ് നടപടി. കല്ലട ബസിലെ യാത്രക്കാരനെ ജീവനക്കാര്‍ കൂട്ടം ചേര്‍ന്ന് മര്‍ദിച്ച സംഭവത്തിന് പിന്നാലെയാണ് അനധികൃത സര്‍വീസുകള്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് ഓപ്പറേഷന്‍ നൈറ്റേ റൈഡേഴ്‌സ് എന്ന പേരില്‍ നടപടി തുടങ്ങിയത്. അമിത നിരക്ക് ഈടാക്കല്‍, അനധികൃതമായി സാധനങ്ങള്‍ കടത്തല്‍ എന്നിവക്കെതിരെയും നടപടി വരും. ബസുകളില്‍ ഒരാഴ്ചക്കകം ജിപിഎസ് ഘടിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Latest