Connect with us

Kerala

സുനീറിനേയും തുഷാറിനേയും മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്; സുരക്ഷ ശക്തമാക്കി

Published

|

Last Updated

കല്‍പ്പറ്റ: വയനാട്ടിലെ എല്‍ഡിഎഫ്-എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്. സ്ഥാനാര്‍ഥികളെ തട്ടിക്കൊണ്ടുപോകാനോ പ്രചാരണത്തിനിടെ ആക്രമണം നടത്താനോ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ സാഹചര്യത്തില്‍ വനത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പ്രചാരണം നടത്തുമ്പോള്‍ പ്രത്യേക സുരക്ഷ ഉറപ്പാക്കണമെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിപി സുനീറിനും എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിക്കും സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇരുവര്‍ക്കും പേഴ്‌സണല്‍ ഗണ്‍മാന്‍മാരെ നിയമിക്കാനും വനാതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

Latest