അതിര്‍ത്തിയില്‍ സംഘര്‍ഷം; പാക്ക് വെടിവെപ്പില്‍ ഒരു ജവാന് വീരമൃത്യു

Posted on: March 24, 2019 1:26 pm | Last updated: March 24, 2019 at 1:26 pm

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുഞ്ചിലുണ്ടായ ഏറ്റ്മുട്ടലില്‍ ഒരു ജവാന് വീരമൃത്യു. പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെത്തുടര്‍ന്നുണ്ടായ ഏറ്റ്മുട്ടലിനെയാണ് ജവാന്‍ കൊല്ലപ്പെട്ടത്.

കഴിഞ്ഞ വ്യാഴാഴ്ച അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലുമായി പാക്കിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടിരുന്നു. പാക്കിസ്ഥാന്‍ തുടര്‍ച്ചയായി നടത്തുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം മേഖലയെ സംഘര്‍ഷഭരിതമാക്കിയിരിക്കുകയാണ്.