Connect with us

Kerala

ഡി സിനിമാസ് ഭൂമി കയ്യേറ്റ കേസ്: അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി: നടന്‍ ദിലീപിന്റെ ഉടമസ്ഥതയില്‍ തൃശൂരിലെ ചാലക്കുടിയിലുള്ള ഡി സിനിമാസ് സമുച്ചയം പുറമ്പോക്ക് ഭൂമി കൈമാറിയാണ് നിര്‍മിച്ചതെന്ന വിജിലന്‍സ് കേസില്‍ അന്വേഷണം തുടരുന്നതിന് പച്ചക്കൊടി വീശി ഹൈക്കോടതി. കേസില്‍ അഴിമതി നിരോധന നിയമ പ്രകാരമുള്ള പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് സാധുതയുണ്ടോയെന്ന് അന്വേഷിക്കണമെന്നും സിംഗിള്‍ ബഞ്ച് നിര്‍ദേശിച്ചു.

കയ്യേറ്റം ആരോപിച്ചുള്ള പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും അന്വേഷണം നടത്താനുമുള്ള തൃശൂര്‍ വിജിലന്‍സ് കോടതിയുടെ 2018 മാര്‍ച്ച് 15ലെ വിധിക്കെതിരെ ദിലീപ് നല്‍കിയ ഹരജി തീര്‍പ്പാക്കിയാണ് ഹൈക്കോടതി വിധി.

 

Latest