Connect with us

National

ഭീകര വിരുദ്ധ പോരാട്ടത്തിന് പിന്തുണയറിയിച്ച് സര്‍വകക്ഷി യോഗം

Published

|

Last Updated

ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് അപായമുണ്ടാക്കാത്ത രീതിയിലുള്ള ആക്രമണത്തിലൂടെ പാക് അധീന പ്രദേശങ്ങളിലെ ഭീകര ക്യാമ്പുകള്‍ തകര്‍ത്ത വ്യോമസേനയെ സര്‍വകക്ഷി യോഗം അഭിനന്ദിച്ചു. ഇന്ത്യയുടെ ലക്ഷ്യം ഭീകരവാദികളാണെന്നും പാക്കിസ്ഥാനല്ലെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് യോഗത്തില്‍ വ്യക്തമാക്കി. ഭീകര വിരുദ്ധ പോരാട്ടത്തില്‍ സൈന്യത്തിന് സര്‍വകക്ഷി യോഗം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.

മന്ത്രി സുഷമ സ്വരാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വ്യോമാക്രമണത്തിന്റെ വിശദ വിവരങ്ങള്‍ സര്‍ക്കാര്‍ വെളിപ്പെടുത്തി. യു എസ്, റഷ്യ, ചൈന, ബംഗ്ലാദേശ്, അഫ്ഗാന്‍ സര്‍ക്കാറുകളെ ആക്രമണ വിവരം അറിയിച്ചതായി മന്ത്രി വ്യക്തമാക്കി.

Latest