Connect with us

National

പുല്‍വാമയില്‍ ഭീകരാക്രമണം; മേജറടക്കം നാല് സൈനികര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ശ്രീനഗര്‍: നാല്‍പത് സൈനികരുടെ വീരമൃത്യുക്കിടയാക്കിയ പുല്‍വാമ ആക്രമണത്തിന് പിറകെ നിയന്ത്രണ രേഖക്ക് സമീപമുണ്ടായ ആക്രമണത്തില്‍ നാല് ജവാന്‍മാര്‍ക്ക്കൂടി വീരമൃത്യു. പുല്‍വാമയിലെ പിങ്ഗ്ലന മേഖലയില്‍ ജയ്‌ഷെ മുഹമ്മദ് ഭീകരരുമായുണ്ടായ ആക്രമണത്തിലാണ് മേജറടക്കം നാല് ജവാന്‍മാര്‍ കൊല്ലപ്പെട്ടത്. 55 രാഷ്ട്രീയ റൈഫിള്‍സിലെ സൈനികരാണ് മരിച്ചത്.

അതേ സമയം രണ്ട് ജയ്‌ഷെ ഭീകരര്‍ തങ്ങിയ കെട്ടിടം സൈന്യം വളഞ്ഞിട്ടുണ്ട്. പുല്‍വാമ ആക്രമണത്തിന് പിറകെ അതിര്‍ത്തിയില്‍ സൈന്യം പരിശോധന കര്‍ശനമാക്കിയിരുന്നു. പരിശോധനക്കിടെയാണ് ഭീകരര്‍ ഇന്ന് സൈനികരെ ആക്രമിച്ചത് .