പടവുകൾ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

Posted on: February 2, 2019 5:06 pm | Last updated: February 2, 2019 at 5:06 pm

പ്രൊഫഷണൽ കോഴ്‌സുകള്‍ക്ക്‌ പഠിക്കുന്ന വിധവകളുടെ മക്കൾ്ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ധനസഹായം നൽകുന്ന പദ്ധതിയായ ‘പടവുകൾ’ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു.

📌 ട്യൂഷൻ ഫീസും ഹോസ്റ്റലിൽ താമസിക്കുന്നവരാണെങ്കിൽ സ്ഥാപനം നിശ്ചയിച്ച മെസ് ഫീസും സെമസ്റ്റർ ഫീസാണെങ്കിൽ ഒറ്റത്തവണയായും ധനസഹായം ലഭിക്കുന്ന പദ്ധതിയാണിത്.
📌 സർക്കാരിൽ നിന്നും മറ്റ് സ്‌കോളർഷിപ്പുകൾ ലഭിക്കുന്നവർ ഇതിന് അർഹരല്ല.
📌 മെറിറ്റടിസ്ഥാനത്തിൽ പ്രവേശനം നേടിയ സർക്കാരിന് കീഴിലുള്ള സർവകലാശാലകൾ, മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ എന്നിവയിൽ പഠിക്കുന്നവരാണ് ഗുണഭോക്താക്കൾ.
📌 അവസാന തീയതി: 05-02-2019
📌 ബ്ലോക്കുപരിധിയിലെ ശിശുവികസന ഓഫീസിലാണ് അപേക്ഷ നൽകേണ്ടത്.

കൂടുതൽ വിവരങ്ങൾക്ക്:
🌐 www.wcd.kerala.gov.in
☎️ 04772251200