കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടാം സീറ്റിന് അവകാശമുന്നയിച്ച് കേരള കോണ്‍ഗ്രസ്. കോട്ടയത്തിന് പുറമെ മറ്റൊരു സീറ്റ്കൂടി വേണമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണി പറഞ്ഞു. കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിനാണെന്ന് ഉമ്മന്‍ചാണ്ടി നേരത്തെ പറഞ്ഞതാണെന്നും ഇക്കാര്യം യുഡിഎഫിനോട് ആവശ്യപ്പെടുമെന്നും മാണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഊതിക്കാച്ചിയ പൊന്ന് പോലെയുള്ള സ്ഥാനാര്ഥിയെയാകും കോട്ടയത്ത് നിര്‍ത്തുക. കോട്ടയത്തിന് പുറമെ ഇടുക്കിയോ ചാലക്കുടിയോ വേണം. പിജെ ജോസഫുമായി അഭിപ്രായഭിന്നതയില്ല. അദ്ദേഹം ദുരുദ്ദേശപരമായി ഒന്നും പറഞ്ഞിട്ടില്ല. ജോസഫ് ഗ്രൂപ്പുമായുള്ള ലയനംകൊണ്ട് തനിക്ക് കാര്യമായ ഗുണമൊന്നും കിട്ടിയിട്ടില്ലെന്നും മാണി വ്യക്തമാക്കി.