Connect with us

International

ചന്ദ്രനില്‍ പരുത്തിക്കുരു മുളപ്പിച്ചുവെന്ന് ചൈന

Published

|

Last Updated

ബീജിംഗ്: ചന്ദ്രന്റെ ഉള്ളറ രഹസ്യങ്ങള്‍ തേടിയുള്ള ചൈനീസ് ബഹിരാകാശ വിദഗ്ധരുടെ നീക്കങ്ങള്‍ പുതിയ ചരിത്രം കുറിച്ചു. ചന്ദ്രോപരിതലത്തില്‍ ആദ്യമായി പരുത്തിക്കുരു മുളപ്പിച്ചതായി ചൈനീസ് ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടു. ചൈനയുടെ ചാന്ദ്ര ദൗത്യമായ ചാങ് ഇ 4ല്‍ വെച്ചാണ് പരുത്തിച്ചെടി മുളച്ചത്.

പരുത്തി, ഉരുളക്കിഴങ്ങ്, യീസ്റ്റ് എന്നിവ മണ്ണു നിറച്ച പാത്രത്തിനുള്ളില്‍ അടക്കംചെയ്താണ് അയച്ചിരുന്നത്. പരീക്ഷണം ആരംഭിച്ച് ഒന്‍പത് ദിവസത്തിന് ശേഷമുള്ള പരുത്തി മുളപൊട്ടിയത്തിന്റെ ചിത്രം ചൈനീസ് അധികൃതര്‍ പുറത്തുവിട്ടു.

ചന്ദ്രനില്‍ നിന്ന് സാംപിളുകള്‍ ശേഖരിക്കാനുള്ള മറ്റൊരു ദൗത്യം കൂടി ചൈന തയ്യായറാക്കുന്നുണ്ട്. ഈ വര്‍ഷം അവസാനത്തോടെ ചാങ് – 5നെ ചന്ദ്രനിലിറക്കാനാണ് ചൈനയുടെ ലക്ഷ്യം. ത്രീഡി പ്രിന്‍ന്റിംഗ് പോലുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ചന്ദ്രോപരിതലത്തില്‍ നിരമാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പുതിയ ദൗത്യം സഹായകരമാകുമെന്ന് ചെനീസ് ബഹിരാകാശ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായിട്ടും ബഹിരാകാശ പര്യവേക്ഷണത്തില്‍ ചൈനക്ക് വലിയ മുന്നേറ്റം ഉണ്ടാക്കാനായിട്ടില്ല. ഈ കുറവ് പരിഹരിക്കാനാണ് പുതിയ ദൗത്യങ്ങളുമായി ചൈന രംഗത്ത് വരുന്നത്.

Latest