Connect with us

National

പുല്‍വാമയില്‍ സൈന്യം ആറ് ഭീകരരെ വധിച്ചു; ഏറ്റ്മുട്ടല്‍ തുടരുന്നു

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ശനിയാഴ്ച പുലര്‍ച്ചെ സുരക്ഷാ സേനയുമായുള്ള ഏറ്റ്മുട്ടലില്‍ ആറ് ഭീകരര്‍ കൊല്ലപ്പെട്ടു. പ്രദേശത്ത് ഇപ്പോഴും ഏറ്റ്മുട്ടല്‍ തുടരുകയാണ്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ നടത്തവെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം നഡടത്തിയ വെടിവെപ്പില്‍ രണ്ട് ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിറകെയാണ് സൈന്യവും ഭീകരരും ഏറ്റ്മുട്ടിയത്.