മൂന്നു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; അയല്‍വാസി അറസ്റ്റില്‍

Posted on: December 17, 2018 12:10 pm | Last updated: December 17, 2018 at 1:59 pm

ന്യൂഡല്‍ഹി: തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ മൂന്നു വയസ്സുകാരിയെ അയല്‍വാസി വീട്ടില്‍ കയറി ലൈംഗികമായി പീഡിപ്പിച്ചു. കുട്ടി താമസിക്കുന്ന അതേ കെട്ടിടത്തിന്റെ താഴെ നിലയില്‍ കഴിയുന്ന കാവല്‍ക്കാരനായ നാല്‍പതുകാരനാണ് പീഡനം നടത്തിയതെന്നും കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്കു പോയിരുന്ന സമയത്തായിരുന്നു സംഭവമെന്നും പോലീസ് പറഞ്ഞു.

അബോധാവസ്ഥയിലായ കുട്ടിയെ പോലീസെത്തി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ പോലീസ് നന്നായി കൈകാര്യം ചെയ്ത ശേഷം ആശുപത്രിയിലേക്കു കൊണ്ടുപോയി. യുവാവിനെ പിന്നീട് അറസ്റ്റു ചെയ്തു. ഇയാളുടെ പേരില്‍ പോസ്‌കോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

ആറു വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ 23കാരിയായ പാരാ മെഡിക്കല്‍ വിദ്യാര്‍ഥിയെ ഓടിക്കൊണ്ടിരുന്ന ബസില്‍
കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ നിര്‍ഭയ സംഭവത്തിന്റെ വാര്‍ഷിക വേളയിലാണ് നാടിനെ നടുക്കി പിഞ്ചു കുട്ടി പീഡിപ്പിക്കപ്പെട്ടത്.