Connect with us

Kerala

കൂട്ട പിരിച്ചുവിടല്‍; കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താമെന്ന പ്രതീക്ഷ നശിച്ചു: മന്ത്രി എകെ ശശീന്ദ്രന്‍

Published

|

Last Updated

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ എം പാനല്‍ കണ്ടക്ടര്‍മാരുടെ കൂട്ട പിരിച്ചുവിടല്‍ വലിയ തിരിച്ചടിയെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. ഇതോടെ കടക്കെണിയില്‍നിന്നും കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താമെന്ന പ്രതീക്ഷ നശിച്ചെന്നും മന്ത്രി പറഞ്ഞു. ഇപ്പോള്‍ തന്നെ കെഎസ്ആര്‍ടിസി പ്രതിസന്ധിയിലാണ്.

സ്ഥിരം ജീവനക്കാരെ നിയമിക്കേണ്ടി വരുന്നതോടെ പ്രതിസന്ധി രൂക്ഷമാകും. ഇക്കാര്യങ്ങള്‍ ഹൈക്കോടതിയെ ബോധ്യപ്പെടുത്തുമെന്നും ഗതാഗത മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. എം പാനല്‍ ജീവനക്കാരെ തിങ്കളാഴ്ചയോടെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.