International
ഫ്രാന്‍സില്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ വെടിവെപ്പ് ; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

പാരിസ്: ഫ്രാന്‍സില്‍ സ്ട്രാസ്‌ബോര്‍ഗില്‍ ക്രിസ്മസ് മാര്‍ക്കറ്റിലുണ്ടായ വെടിവെപ്പില്‍ മൂന്ന് പേരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച പ്രാദേശിക സമയം രാത്രി എട്ടുമണിയോടെ നടന്ന ആക്രമണത്തില്‍ പത്തോളം പേര്‍ക്ക് പരുക്കേറ്റതായും ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.
യുവാവായ അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു. ന്യൂഡോര്‍ഫ്, എറ്റൈവല്‍ പാര്‍ക്ക് മേഖലയിലെ ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് പോലീസ് നിര്‍ദേശിച്ചു
---- facebook comment plugin here -----