പ്രതിമ

   
കവിത
Posted on: December 2, 2018 10:06 am | Last updated: December 2, 2018 at 11:18 am

കത്തിയെരിയുന്ന
പിഞ്ചു വയറിലെ
തീ നാളമേറ്റ്,
ഉരുകിയൊലിച്ച്,
ദാരിദ്ര്യം പോലെ
ഉയര്‍ന്നു നില്‍പ്പുണ്ടൊരു
മൂവായിരം കോടി,
കീഴിലുറങ്ങുന്ന
ദാരിദ്ര്യ രേഖകള്‍ക്ക്
ഒരിലത്തണല്‍ പോലും നല്‍കാതെ
.