Connect with us

National

മധ്യപ്രേദേശ്, മിസോറാം നിയമസഭാ തിരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ആരംഭിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: മധ്യപ്രദേശ്, മിസോറം നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 40 അംഗ മിസോറം നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിച്ചു. വൈകുന്നേരം നാലിന് പോളിങ് അവസാനിക്കും. മധ്യപ്രദേശില്‍ രാവിലെ എട്ടിനാണ് പോളിങ് ആരംഭിച്ചത്.

നാലാം തവണയും ഭരണത്തിലേറാമെന്ന ആത്മവിശ്വാസത്തിലാണ് മധ്യപ്രദേശില്‍ ബിജെപി മത്സരത്തിനിറങ്ങുന്നത്. ഇവിടെ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് പ്രധാന പോരാട്ടം. 230 അംഗ നിയമസഭയിലേക്ക് 2907പേരാണ് മത്സരിക്കുന്നത്്. രാജ്യത്ത് കോണ്‍ഗ്രസ് ഭരിക്കുന്ന നാല് സംസ്ഥാനങ്ങളിലൊന്നാണ് മിസോറാം. മൂന്നാം വട്ടവും ഇവിടെ ഭരണം നിലനിര്‍ത്താമെന്ന് കോണ്‍ഗ്രസും കരുതുന്നുണ്ട്. 40്അംഗ നിയമസഭയിലേക്ക് 209 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. രാജസ്ഥാനിലും തെലങ്കാനയിലും ഡിസംബര്‍ ഏഴിനാണ് വോട്ടെടുപ്പ്. ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നേരത്തേ പൂര്‍ത്തിയായി.

Latest