Connect with us

International

ഷിക്കാഗോയില്‍ ആശുപത്രിയില്‍ വെടിവെപ്പ്; ഡോക്ടറും പോലീസുകാരനുമടക്കം നാല് പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയില്‍ മേഴ്‌സി ആശുപത്രിയിലുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. വെടിവെപ്പ് നടത്തിയ ആളും മരിച്ചവരില്‍ ഉള്‍പ്പെടും. വനിതാ ഡോക്ടര്‍ക്ക് നേരെ വെടിയുതിര്‍ത്തതിന് ശേഷം അക്രമി ചുറ്റുമുള്ളവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

അക്രമി വിവാഹം കഴിക്കാന്‍ നിശ്ചയിച്ച ആളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആശുപത്രിയിലെ പാര്‍ക്കിംഗ് ഏരിയയില്‍ നടന്ന ആക്രമണത്തില്‍ ഒരു ഡോക്ടര്‍, ഫാര്‍മസ്യൂട്ടിക്കല്‍ അസിസ്റ്റന്റ്, പോലീസ് ഓഫീസര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. പോലീസ് നടത്തിയ പ്രത്യാക്രമണത്തിലാണോ അല്ലങ്കില്‍ സ്വയം വെടിയുതിര്‍ത്താണോ അക്രമി കൊല്ലപ്പെട്ടതെന്ന് വ്യക്തമല്ല