15ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം

Posted on: November 13, 2018 6:22 pm | Last updated: November 14, 2018 at 10:22 am

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ഈമാസം 15ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം ചേരും. രാവിലെ 11ന് മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം. സുപ്രീം കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചത്. സാമുദായിക സംഘടനകളുടെ പ്രതിനിധികളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്നാണ് വിവരം.