Connect with us

Malappuram

കര്‍ണാടകക്ക് വേണ്ടി ബൂട്ട് കെട്ടുന്നത് 13 മലപ്പുറം താരങ്ങള്‍

Published

|

Last Updated

മലപ്പുറം: ഗോവയില്‍ വെച്ചു നടക്കുന്ന അണ്ടര്‍ 17 നയണ്‍ സൈഡ് ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കര്‍ണാടക ടീമിന് വേണ്ടി ബൂട്ട്‌കെട്ടുന്നത് 13 മലപ്പുറം താരങ്ങള്‍. കര്‍ണാടക ടീമിലെ 18 പേരില്‍ 14 പേരും മലയാളികളാണ്. ഇതില്‍ ക്യാപ്റ്റന്‍ ഉള്‍പ്പെടെ 13പേര്‍ മലപ്പുറത്തുകാരും മറ്റൊരാള്‍ പാലക്കാട്ടുകാരനുമാണ്. കുറ്റൂര്‍ കെ എം എച്ച് എസ്.എസിലെ സുഹൈര്‍ ഉസ്മാനാണ് ടീം ക്യാപ്റ്റന്‍.

ചെങ്കുവെട്ടി ഫാറൂഖ് സ്‌കൂളിലെ കെ ഫയ്‌സ്, സി കെ അംജദ്, ഹാദി റഹ്മാന്‍. ആദില്‍.
ഷിബിലി, വാഴക്കാട് ജി എച്ച് എസ് എസിലെ ആദിത്യ, ഫാരിസ്, വാസില്‍, മന്‍സിബ്, കോട്ടക്കല്‍ എന്‍ എസ് എസ് സ്‌കൂളിലെ സഹീര്‍. മുനവറലി, വളാഞ്ചേരി നെയ്‌സ് കോളജിലെ ലുക്മാന്‍ എന്നിവരാണ് മറ്റു മലപ്പുറം താരങ്ങള്‍. പാലക്കാട്ട് നിന്നുള്ള മലയാളി സബീറാണ്. മലപ്പുറം സ്വദേശികളായ സി കെ ഫസലു, മുസ്തഫ കല്ലേങ്ങല്‍ എന്നിവര്‍ പരിശീലകരും ശഫീഖ് മാനേജരുമാണ്. ടീം ഇന്ന് വൈകീട്ട് ഗോവയിലേക്ക് പുറപ്പെടും.

---- facebook comment plugin here -----

Latest